കൽപറ്റ: വയനാട് വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും. ദുരന്തസ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതാണ് വൻ പ്രതിസന്ധി. സംസ്ഥാന സർക്കാർ എയർലിഫ്റ്റിങ്ങിനുള്ള സാധ്യതൾ തേടിയിട്ടുണ്ട്. സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ ഉടൻ സ്ഥലത്തെത്തിയേക്കും.
കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവർത്തനം നടത്തും. രണ്ട് കമ്പനി എൻ.ഡി.ആർ.എഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ.ആർ.കേളു, കെ.രാജൻ എന്നിവർ ദുരന്ത സ്ഥലത്തെത്തും.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടകാർ പറയുന്നു. മുണ്ടകൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.
0 Comments