വയനാട്: വയനാട് കൽപറ്റ മുണ്ടക്കൈയിൽ 19 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 3 കുട്ടികളും. ഇന്ന് പുലർച്ചെ 2 മണിക്കാണ് ആദ്യ ഉരുൾപോട്ടൽ ഉണ്ടായത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. നേപ്പാൾ സ്വദേശികൾ താമസിക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നിരവധി ആളുകള്‍ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് തുടർച്ചയായി ഉരുൾ പൊട്ടൽ ഉണ്ടായി.
ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായുമാണ് റിപ്പോർട്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.
രക്ഷാപ്രവർത്തനങ്ങൾക്കായി വായൂ സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം വയനാടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്. 16 പേർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വയനാട് കുഞ്ഞോം ചെറുവയലിലും മണ്ണിടിച്ചിൽ ഉണ്ടായി.
0 Comments