ചൊവ്വാഴ്ച, ജൂലൈ 16, 2024


ബേക്കൽ: കാസര്‍ഗോഡ് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം നടക്കുന്നത്.


ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആറ് വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നും, മകളുടെ മുഖം താന്‍ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ബേക്കൽ പോലീസിൽ പരാതി നൽകി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ