വയനാട് ദുരന്തം: മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

വയനാട് ദുരന്തം: മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ


 

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന് അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ. മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി. മോഹനൻ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ നിരീക്ഷണത്തിലാണെന്നും സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments