ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2024


ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ മേല്‍കൂരകള്‍ നഷ്ടപെട്ടു അപകടങ്ങളുണ്ടാകുന്ന വിധത്തിലുള്ള ഫിറ്റ്‌നസ് നഷ്ടപെട്ട പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് നീക്കി വിദ്യാര്‍ത്ഥികള്‍ക്ക് അപകടങ്ങള്‍ വരാതെ രക്ഷപ്പെടുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്  ഉദുമ ഗവ. ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ 1982 വര്‍ഷത്തെ എസ്.എസ്.എല്‍.സി. കൂട്ടായ്മയായ സ്‌നേഹ കൂടാരം കാസറഗോഡ് ജില്ലാ പഞ്ചായത്തിനൊടും വിദ്യാഭ്യാസ അധികൃതരോടും യോഗം ആവശ്യപെട്ടു.

ആഗസ്റ്റ് 15 ന് ഉദുമ കമ്യൂണിറ്റി ഹാളില്‍ വെച്ച് ചേരുന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

എന്‍. മുഹമദ് കുഞ്ഞിയുടെ അദ്ധ്യക്ഷതതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.വി. ഉദയകുമാര്‍, ബാലകൃഷ്ണന്‍ ആറാട്ട് കടവ്., പി.വി. കൃഷ്ണന്‍, വിശ്വനാഥന്‍ നമ്പ്യാര്‍, എം.ബി. ഷാഫി മാങ്ങാട്, ബി.കുഞ്ഞികണ്ണന്‍, കെ. നാരായണല്‍, ടി.വി. ഗീത. രോഹിണി, എന്‍.ഏ  ഭാസ്‌കരന്‍, കെ.ശ്രീധരന്‍, മൊയ്തിന്‍ കുഞ്ഞി എന്നിവര്‍ സംസാരിച്ചു. തിലകരാജന്‍ സ്വാഗതവും പുഷ്പാവതി. നന്ദിയും രേഖപ്പെടുത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ