കാഞ്ഞങ്ങാട്: അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ വയനാട് ദുരന്ത മേഖലയിലെ സന്നദ്ധ സേവനത്തിനുള്ള സ്നേഹാദരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞാ ഹമ്മദ് ഹാജി മുഖ്യാതിഥി ആയി. അതിഞ്ഞാൽ ജമാ അത്ത് പ്രസിഡണ്ട് വി.കെ.അബ്ദുള്ള ഹാജി, റിയാസ് അസ്ലം ദുബായ്, പി എം ഫാറൂഖ്
അബൂദാബി, മൊയ്തു സി എച്ച് അബുദാബി എന്നിവർ സ്നേഹ ഉപഹാര സമർപ്പണം നടത്തി. യൂത്ത് വോയ്സ് പടിഞ്ഞാർ ശംസുദ്ധീൻ ആറങ്ങാടി, സിറാജ് അബ്ദുള്ള, അതിഞ്ഞാൽ വൈറ്റ്ഗാർഡ് അംഗങ്ങളായ ശബീർ മൗവ്വൽ, നൗഫൽ പാലക്കി, റമീസ് വടക്കോറം, റഫീക്ക് കല്ലിയായിൽ മൊയ്തു മടത്തിൽ, റാഷിദ് വടക്കോറം എന്നിവർ സനേഹാദരവ് ഏറ്റ് വാങ്ങി. അരയാൽ ബ്രദേഴ്സ് പ്രസിഡണ്ട് ഹമീദ് കെ മൗവ്വൽ, മട്ടൻ മൊയ്തീൻ കുഞ്ഞി
പി.എം ഫാറുഖ് ഹാജി, ഖാലിദ് അറബിക്കാടത്ത്, പി.എം ഫൈസൽ, എം.എ.ഖാദർ മടത്തിൽ, അഷ്റഫ് ഹന്ന,
ഫസലു കെ.കെ., ബി മുഹമ്മദ്, റമീസ് മട്ടൻ, അഷറഫ് ചോട്ട, മുജീബ് ഇത്തത്തു, ഷാജഹാൻ പി.കെ എന്നിവർ പ്രസംഗിച്ചു. പി. എം. ഷുക്കൂർ സ്വാഗതവും, എം എസ് കെ വി ഷറീഫ് നന്ദിയും പറഞ്ഞു.
0 Comments