വെള്ളിയാഴ്‌ച, ഓഗസ്റ്റ് 07, 2026


കാഞ്ഞങ്ങാട്: പള്ളിക്കര പഞ്ചായത്ത് യു.ഡി.എഫ് അംഗംരാജിവെച്ചു. ഒന്നാം വാര്‍ഡില്‍ നിന്നുള്ള മുസ്ലിംലീഗ് അംഗം ടി. സമീറയാണ് രാജിവെച്ചത്. രാജി സ്വീകരിച്ചതായറിയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണറിയുന്നത്. അധ്യാപിക കൂടിയായ സമീറക്ക് വാര്‍ഡിലെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ഇതാണ് രാജിക്ക് കാരണമെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ