തിരുവനന്തപുരം: സംസ്ഥാനത്ത് പൂതിയ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം. നിലവില്‍ പ്ലാനിങ്ങ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. ചീഫ് സെക്രട്ടറി ഡോ. വി. വേണു ആഗസ് 31-ന് സ്ഥാനമൊഴിയും
സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്‍. സ്ഥാനമൊഴിയാന്‍ പോകുന്ന ചീഫ് സെക്രട്ടറി വി വേണുവിന്റെ പങ്കാളി കൂടിയാണ് ശാരദാ മുരളീധരന്‍. സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭര്‍ത്താവിന്റെ പിന്‍ഗാമിയായി പങ്കാളി ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.
0 Comments