കാഞ്ഞങ്ങാട്: പൗര പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനും സൗത്ത് ചിത്താരി ജമാഅത്തിന്റെ ദീർഘകാല ഭാരവാഹിയുമായിരുന്ന സൗത്ത് ചിത്താരി കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ചേരക്കാടത്ത് കുഞ്ഞലീമ
മക്കൾ: ആമിന, ശമീമ, ഹബീബ് കൂളിക്കാട് , സൈമുജ
മരുമക്കൾ: എ. ഹമീദ് ഹാജി അജാനൂർ, മുഹമ്മദലി ചെറുവത്തൂർ, മുജീബ് തളങ്കര, സാജിദ സെൻ്റർ ചിത്താരി,
സഹോദരങ്ങൾ; അബ്ദുൾ ഖാദർ പ്രസ്റ്റീജ്, പരേതനായ അബ്ബാസ്, അഹമദ് കുളിക്കാട് ഹാർഡ് വെയർ, ഇബ്രാഹിം കൂളിക്കാട് ട്രേഡ് ലിങ്ക്, സൈനുദ്ധീൻ കുളിക്കാട് എൻ്റർപ്രൈസസ്, ഖദീജ, ഫാത്തിമ, അലീമ, പരേതരായ ആയിശ, മറിയം.
നിരവധി സംഘടനകളുടെ മുഖ്യ ഭാരവാഹിയായിരുന്ന കുഞ്ഞബ്ദുള്ള ഹാജി 1959ൽ വിമോചന സമര ത്തിൻ്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ പത്ത് ദി വസം കടന്നിരുന്നു. സംസ്ഥാന മുസ് ലിംലീഗ് കൗൺസിലർ സ്ഥാനം വരെ ഉയർന്ന കൂളിക്കാട് കുഞ്ഞബ്ദുല്ലഹാജി തന്നെ തേടിയെത്തിയ സ്ഥാനമാനങ്ങൾ അനാരോഗ്യം കാരണം നിരസിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
0 Comments