കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് തെക്കെപ്പുറത്ത് വൻ അപകടം രണ്ട് കാറുകളിലും ബൈക്കുകളിലും ഓട്ടോയിലും ഇടിച്ച കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്ഫോർമറിൽ ഇടിച്ചു നിന്നു. വൻ ദുരന്തം ഒഴിവായി. ഇന്ന് വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാസർകോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് രണ്ട് കാറിലിടിച്ച ശേഷം നിർത്തിയിട്ട രണ്ട് ബൈക്കുകൾ തകർത്ത് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. ഇവിടെ ട്രാൻസ്ഫോമർ ഉണ്ടെങ്കിലും ഇത് തകരാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി.
0 Comments