അതിഞ്ഞാൽ: അതിഞ്ഞാൽ പ്രദേശത്ത് മൊബൈൽ ടവറുകളുടെ ആധികിത്യം കാരണം പ്രദേശത്തെ ജനങ്ങൾക്കിടയിൽ മാരകമായ രോഗങ്ങൾ വർധിച്ച് വരികയാണെന്നും ആശങ്കാ ജനകമാണെന്നും അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി.
പുതിയ ടവറുകൾ സ്ഥാപിക്കുന്നതിൽ നിന്നും കമ്പനികൾ പിൻവാങ്ങണമെന്നും നിലവിലുള്ള ടവറുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മൊബൈൽ കമ്പനികൾക്ക് ടവറുകൾ സ്ഥാപിക്കാൻ സൗകര്യം ചെയ്‌തു കൊടുക്കുന്നതിൽ നിന്ന് ഉടമകൾ പിൻവാങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജമാഅത്ത് ജനറൽബോഡിയോഗത്തിൽ പ്ര സിഡണ്ട് വി.കെ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുൽ ഖാദർ അസ്‌ഹരി പ്രാർത്ഥന നടത്തി. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.കെ അബ്ദുല്ല ഹാജി പ്രസിഡണ്ട്, പാലാട്ട് ഹുസൈൻ ഹാജി ജനറൽ സെക്രട്ടറി, സി.എച്ച് സുലൈമാൻ ട്രഷറർ, എം.എം മുഹമ്മദ് കുഞ്ഞി, ബി. മുഹമ്മദ്, പാലാക്കി മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് പ്ര സിഡണ്ട്‌മാർ, ഖാലിദ് അറബിക്കടത്ത്, അഹമ്മദ് അഷ്റഫ് ഹന്ന, സി എച്ച് റിയാസ് സെക്രട്ടറിമാർ, പാലാട്ട് ഹുസൈൻ ഹാജി സ്വാഗതവും അഹമ്മദ് അഷ്റഫ് ഹന്ന നന്ദിയും പറഞ്ഞു.
0 Comments