കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ മൊബൈൽ കട ഉടമയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞങ്ങാട് ബസ സ്റ്റാൻ്റിന് സമീപം കല്ലട്ര കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന മൊബൈൽ ക്ലബ് ഉടമ ചെറുവത്തൂർ റെയിൽവെ സ്റ്റേഷനടുത്ത് താമസിക്കുന്ന എം.ടി. ജാബിർ 40 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിക്ക് മംഗലാപുരം ആശുപതിയിലാണ് മരണം. കൈ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിൽസക്കിടെ ഹൃദയാഘാത മുണ്ടായി മരണം സംഭവിച്ചു. 15 വർഷത്തിലേറെയായി കാഞ്ഞങ്ങാട്ട് മൊബൈൽ കട നടത്തുകയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് 4 ന് മാവില കടപ്പുറം പള്ളി ഖബർസ്ഥാനിൽ. പിതാവ്: വി. പി. ലത്തീഫ്. മാതാവ്: എം. ടി. സഫീസത്ത്. ഭാര്യ: ഷാഹില. ഏക മകൻ മുഹമ്മദ് സാഹിർ. സഹോദരങ്ങൾ: ഇസ്ഹാഖ്, ഷാജിദ പരേതനായ
റിയാസ്.
0 Comments