ഹൈക്കോടതി വിധിയെ തുടർന്ന് പരപ്പയിൽ ക്ഷേത്ര കമാനം പൊളിച്ചു നീക്കി

LATEST UPDATES

6/recent/ticker-posts

ഹൈക്കോടതി വിധിയെ തുടർന്ന് പരപ്പയിൽ ക്ഷേത്ര കമാനം പൊളിച്ചു നീക്കി

 

കാസർകോട്: ഹൈക്കോടതി വിധിയെ തുടർന്ന് ക്ഷേത്ര കമാനവും രണ്ടു ബസ് വെയ്‌റ്റിംഗ് ഷെഡുകളും പൊളിച്ചുമാറ്റി. വെള്ളരിക്കുണ്ട്, പരപ്പ, കനകപ്പള്ളി വിഷ്‌ണു മൂർത്തി ദേവസ്ഥാന കമാനവും സമീപത്തുള്ള രണ്ടു ഷെഡ്ഡുകളുമാണ് നീക്കം ചെയ്ത‌ത്. ഹൈക്കോടതി വിധിയെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വെള്ളരിക്കുണ്ട് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന മറ്റൊരു കമാനം ബന്ധപ്പെട്ടവർ സ്വയം പൊളിച്ചുമാറ്റിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments