കാസർകോട്: മത സാമൂഹ്യ സാംസ്കാരിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം സർവീസ് സൊസൈറ്റി കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ശാരീരിക അവശതകൾ വകവെക്കാതെ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി കഠിനമായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയെന്ന് യോഗം അനുസ്മരിച്ചു.
വയനാട് സഹാനിധിയിലേക്ക് സ്റ്റേറ്റ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിൽ മുഴുവൻ യൂണിറ്റുകളും സഹകരിക്കണമെന്ന് ജില്ലാ കമ്മിറ്റിആവശ്യപ്പെട്ടു.
കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി എച്ച് സുലൈമാൻ, എ. ഹമീദ് ഹാജി, നാസർ ചെമ്മനാട്, ഫൈസൽ പി എം, ജലീൽ മുഹമ്മദ്, മുജീബ് തളങ്കര, അൻവർ ഹസ്സൻ, ഹാറൂൺ ചിത്താരി, സമീർ ആമസോണിക് എന്നിവർ പ്രസംഗിച്ചു . സെക്രട്ടറി കെബീർ ചെർക്കളം സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി ഖാലിദ് പാലക്കി നന്ദിയും പറഞ്ഞു.
0 Comments