ബാര ഗ്രാമത്തിലെ മാങ്ങാട് സ്വദേശിയെയാണ് ഹണി ട്രാപ്പിൽ പെടുത്തിയിരുന്നത്. നേരത്തേ അറസ്റ്റിലായ കുറ്റിക്കാട്ടൂരിലെ എം.പി.റുബീന (29) പാവപ്പെട്ട വിദ്യാർഥിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവകാരുണ്യപ്രവർത്തകൻ കൂടിയായ പരാതിക്കാരനെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ മംഗളൂരുവിലെത്തിച്ച് ഹോട്ടലിൽ കൊണ്ടുപോയി ചതിയിൽപ്പെടുത്തിയിരുന്നത്.
നഗ്നചിത്രം എടുത്ത് മറ്റു സംഘാംഗങ്ങളോടൊപ്പം പിന്നീട് നീലേശ്വരം പടന്നക്കാട്ടെ ഒരുവീട്ടിലെത്തിച്ച് സംഭവം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്.
0 Comments