മുക്കൂട് : പുണ്യ റബീഹിനെ വരവേറ്റു കൊണ്ട് മുക്കൂട് ഗസ്സാലി അക്കാദമിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി . ഗസ്സാലി അക്കാദമി പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര കാരക്കുന്ന് , ജീലാനി നഗർ , മുക്കൂട് സെൻട്രൽ , രിഫായി നഗർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അക്കാദമി പരിസരത്ത് തന്നെ അവസാനിച്ചു . പുണ്യ നബിയുടെ മദ്ഹ് ഗാനങ്ങളും , പ്രകീർത്തനങ്ങളും ഘോഷയാത്രയെ ഭക്തി സാന്ദ്രമാക്കി . വർണ്ണ വസ്ത്രങ്ങൾ ധരിച്ച വിദ്യാർത്ഥികളുടെ ദഫ്‌മുട്ട് ഘോഷയാത്രയെ വർണ്ണാഭമാക്കി . തൂവെള്ള വസ്ത്രധാരികളായ വിദ്യാർത്ഥികളും നാട്ടുകാരും ഒരുമിച്ച് അണിനിരന്ന ഘോഷയാത്ര ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി . ഗസ്സാലി അക്കാദമി ചീഫ് ഇമാം ശിഹാബ് സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . തുടർന്ന് മീലാദ് കമ്മിറ്റി ചെയർമാൻ ജാഫർ പതാക ഉയർത്തി . സഹീദ് സഖാഫി , ഗഫൂർ ഹാജി , മജീദ് അൽ അമീൻ , ഹമീദ് മുക്കൂട് , ഷഫീഖ് കുന്നോത്ത് , സിദ്ദിഖ് കുന്നോത്ത് , സുബൈർ കുന്നോത്ത് , അഷ്‌റഫ് കെ കെ , റിയാസ് അമലടുക്കം , സാദിഖ് , ഫൈസൽ സി കെ തുടങ്ങിയവർ സംബന്ധിച്ചു .
0 Comments