കൊവ്വൽപള്ളി ജമാഅത്ത് മീലാദ് ക്യാമ്പയിൻ: പോസ്റ്റർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കൊവ്വൽപള്ളി ജമാഅത്ത് മീലാദ് ക്യാമ്പയിൻ: പോസ്റ്റർ പ്രകാശനം ചെയ്തു




കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കൊവ്വൽ പള്ളി ജമാഅത്ത് കമ്മിറ്റിക്ക് കഴിൽ നടക്കുന്ന മീലാദ് ക്യാമ്പയിൻ പോസ്റ്റർ പ്രകാശിതമായി. സമസ്ത ജില്ല മുശവറ അംഗം ഇബ്രാഹിം മുസ്‌ലിയാർ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

"തിരുനൂറിലലിയാം" എന്ന പ്രമേയത്തിൽ 'മദ്ഹോരം' എന്ന പേരിലാണ് ഈ പ്രാവശ്യം മീലാദ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.പതാക ഉയർത്തൽ, മീലാദ് സന്ദേശറാലി,പ്രഭാത മൗലീദ്,ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാമേള, മൗലിദ് ജൽസ,ബുർദ മജ്‌ലിസ്,സ്വലാത്ത് മജ്‌ലിസ്, അവാർഡ് ദാനം എന്നിവ ക്യാമ്പയിനിൽ നടക്കും.

മഹല്ല് ഖത്തീബ് അമീൻ അമാനി, ജമാഅത്ത് വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ്‌, ട്രഷറർ എസ് കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറി സിറാജ് ഹിമമി സഖാഫി.  പി എ മുനീർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments