കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കുക, ടിക്കറ്റ് കൗണ്ടർ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, നിർത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കുക എന്നി മുദ്രാവാക്യം ഉയർത്തി ഡി. വൈ. എഫ്. ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ പ്രധിഷേധ മാർച്ചും ധർണ സംഘടിപ്പിച്ചു.പരിപാടി DYFI ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, അമ്പിളി. വി. പി എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
0 Comments