മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ കെണിയിൽ വീണ ഉപ്പളയിലെ രണ്ടു യുവാക്കൾ ഗൾഫിലെ ജയിലിൽ ; മയക്കുമരുന്ന് കൊടുത്തയച്ചത് അച്ചാർ ഭരണിയിൽ

LATEST UPDATES

6/recent/ticker-posts

മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ കെണിയിൽ വീണ ഉപ്പളയിലെ രണ്ടു യുവാക്കൾ ഗൾഫിലെ ജയിലിൽ ; മയക്കുമരുന്ന് കൊടുത്തയച്ചത് അച്ചാർ ഭരണിയിൽ



ഉപ്പള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തിന്റെ കെണിയിൽ കുരുങ്ങിയ രണ്ടു പേർ ഗൾഫിലെ ജയിലിൽ. ഹിദായത്ത് നഗർ സ്വദേശിയായ യുവാവ് ദുബായ് ജയിലിലാണ്. ഒരു മാസം മുമ്പ് ഗൾഫിലേയ്ക്ക് പോകുമ്പോൾ കൊടുത്തയച്ച അച്ചാർ ഭരണിയിൽ ഒളിപ്പിച്ചാണ് എം.ഡിഎം.എ കടത്തിയത്. ഇക്കാര്യം ഇയാൾ അറിഞ്ഞിരുന്നില്ല. എയർപോർട്ടിൽ പിടിയിലായപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടവിവരം യുവാവ് അറിഞ്ഞതെന്നു പറയുന്നു. ഉപ്പള സ്വദേശിയായ മറ്റൊരു യുവാവ് രണ്ടു ദിവസം മുമ്പാണ് ഖത്തറിലെ ജയിലിലായത്. ഇയാളും സമാന രീതിയിലാണ് വഞ്ചിക്കപ്പെട്ടതെന്നു പറയുന്നു. ഇവർക്കു പുറമെ മറ്റു ചിലരും ഉപ്പള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ ചതിയിൽ കുരുങ്ങി ഗൾഫിലെ വിവിധ ജയിലുകളിൽ കഴിയുന്നതായാണ് സൂചന. ഈ സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണ o ആരംഭിച്ചിട്ടുണ്ട്

Post a Comment

0 Comments