ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2024


കോഴിക്കോട്: പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെ (22) ആണ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ജനുവരിയിലാണ് പ്രതി നഗ്നനായി യുവതിയുടെ വീട്ടിലെത്തിയത്. മുഖം മറച്ച് പകൽ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ മോർഫ് ചെയ്ത നഗ്ന വിഡിയോകളും ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു.

കഴിഞ്ഞ വർഷം നവംബറിലും പ്രതി നഗ്നനായി വന്ന് യുവതിയെ കടന്നു പിടിച്ചിരുന്നു. ഒരു വർഷത്തോളമായി പ്രതി യുവതിയെ അതിക്രമിക്കാൻ ശ്രമിക്കുകയാണ്. ഇതോടെ യുവതി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ