ഹജ്ജ് അപേക്ഷ സമര്‍പ്പണം; സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി

LATEST UPDATES

6/recent/ticker-posts

ഹജ്ജ് അപേക്ഷ സമര്‍പ്പണം; സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി




 അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. നേരത്തെ അനുദിച്ചിരുന്ന സമയം തിങ്കളാഴ്ച അര്‍ധരാത്രി വരെയായിരുന്നു.


സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഓണ്‍ലൈനായി ഇതിവരെ 18,835 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 12,990 പേര്‍ ജനറല്‍ വിഭാഗത്തിലുള്ളവരാണ്. 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 3,768 അപേക്ഷകളും പുരിഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകളുടെ 2,077 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.


ഈ രണ്ട് വിഭാഗങ്ങളിലുമുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് തീര്‍ഥാടനത്തിന് അവസരം ലഭിക്കും. രാജ്യത്താകെ 1,32,511 പേരാണ് ഹജ്ജിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments