പി.വി അന്‍വറിന്റെ ആരോപണങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് ഗൗരവത്തോടെ ചര്‍ച്ച ചെയ്യും: പി.കെ കുഞ്ഞാലിക്കുട്ടി

LATEST UPDATES

6/recent/ticker-posts

പി.വി അന്‍വറിന്റെ ആരോപണങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് ഗൗരവത്തോടെ ചര്‍ച്ച ചെയ്യും: പി.കെ കുഞ്ഞാലിക്കുട്ടി



കാസര്‍കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് അതീവഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട്ട് തിങ്കളാഴ്ച നടന്ന മുസ്ലിം ലീഗ് ജില്ലാ ലീഡേര്‍സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടതുമുന്നണിയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ പുറത്തുവന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വഴിവിട്ട ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുര്‍ഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിച്ച് ഉമ്മന്‍ചാണ്ടിയുടെ കാലത്തെ സല്‍ഭരണം കൊണ്ടുവരണം-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ജില്ലാ ലീഡേഴ്‌സ് കോണ്‍ക്ലേവ് നടത്തിയത്. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, പഞ്ചായത്ത്, മുന്‍സിപ്പല്‍ നിയോജക മണ്ഡലം ഭാരവാഹികള്‍, ജില്ലാ സംസ്ഥാന ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.

Post a Comment

0 Comments