അജാനൂർ: എസ് എ ബി ടി മുക്കൂട് സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നൂറേ ഹബീബ് 2024 ഗ്രാൻ്റ് മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഇതിൻ്റെ ഭാഗമായി മുക്കൂട് മേഖലയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകരെ ഒരേ വേദിയിൽ ഒരുമിപ്പിച്ച് തലമുറ സംഗമവും ആദരസമർപ്പണവും നടത്തി. കാസർഗോഡ് എംഎൽഎ എൻ .എ നെല്ലിക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച പഴയകാല പ്രവർത്തകരെ ചടങ്ങിൽ വച്ച് എൻ എ നെല്ലിക്കുന്ന് ഉപഹാരം നൽകി അനുമോദിച്ചു.
ബാഫഖി തങ്ങൾ റിലീഫ് സെൽ കമ്മിറ്റി ചെയർമാൻ.ഹമീദ് ബാങ്ക് അധ്യക്ഷനായി, ട്രഷറർ മുനീർ വൈറ്റ് മഗ്ഗ് സ്വാഗതം പറഞ്ഞു,
ജനറൽ കൺവീനർ റിയാസ് മുക്കൂട് നന്ദി പറഞ്ഞു.
ആബിദ് മുക്കൂട് , ടി പി ജലീൽ , മാട്ടു അബ്ദുല്ല , കെ കെ മുഹമ്മദ്, അബ്ബാസ് കെ ഇ , ശകീർ മാളികയിൽ, ഹസ്സൻ ശീദി , ഇബ്രാഹിം മാളികയിൽ, ജലീൽ ബടക്കൻ, കുഞ്ഞഹമ്മദ് എം എം കെ , ബഷീർ കല്ലിങ്കാൽ, ടി പി മുഹമ്മദ്, ഇസ്മായിൽ തങ്ങൾ , ഗഫൂർ സിഎം , അസിസ് ഒ കെ , ബഷീർ ബേങ്ങച്ചേരി അബൂബക്കർ എം എ തുടങ്ങിയവർ സംബന്ധിച്ചു
0 Comments