കാഞ്ഞങ്ങാട്: ജല്‍ ശക്തി അഭിയാന്റെ ഭാഗമായി ജില്ലയിലെ വിവിധ ജല സംരക്ഷണ പ്രവൃത്തികള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. നോയിഡ സ്പെഷല്‍ എക്കണോമി സോണ്‍ ഡെവലപ്പ്മെന്റ് കമ്മീഷണര്‍ എ. ബിപിന്‍ മേനോന്‍, ഐ. ടി. എസ്, ബാംഗളൂര്‍ സി.ജി. ഡബ്ല്യൂ. ബിയിലെ സയന്റിസ്റ്റ് അനീഷ എന്നിവരാണ് വിവിധ പദ്ധതികള്‍ സന്ദര്‍ശിച്ചത്. ഭൂജല വകുപ്പ് പെരിയ ഗവ: പോളി ടെക്‌നിക് കോളേജില്‍ നിര്‍മ്മിച്ച ക്രിതൃമ ഭൂജല സംപോഷണ പദ്ധതി, അജാനൂര്‍ പഞ്ചായത്തില്‍ ഭൂജല വകുപ്പ് നവീകരിച്ച വേലേശ്വരം കുളം, നീലേശ്വരം സ്വദേശി വി.കെ വിനീഷ് പ്രത്യേക രീതിയില്‍ നവീകരിച്ച നീലേശ്വരം പൂവാലങ്കൈ ചാത്തമങ്കലം കുളം, പരപ്പ സ്വദേശി ദിവാകരന്‍ നമ്പ്യാറിന്റെ ആറ് ഏക്കര്‍ ബാബു പ്ലാന്റേഷന്‍ എന്നിവ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ രണ്ടിന്) നവീകരിക്കുന്ന ചെങ്കള പഞ്ചായത്തിലെ പാണാര്‍കുളം നോയിഡ സ്പെഷല്‍ എക്കണോമി സോണ്‍ ഡെവലപ്പ്മെന്റ് കമ്മീഷണര്‍ എ. ബിപിന്‍ മേനോന്‍ സന്ദര്‍ശിക്കും. കേന്ദ്ര സംഘത്തോടൊപ്പം ജല്‍ശക്തി അഭിയാന്‍ ജില്ലാ നോഡല്‍ ഓഫിസര്‍ കൂടിയായ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അരുണ്‍ ദാസ് ബി, എ.ഇ.ഇ രതീഷ് ഒ ,ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments