വേലാശ്വരം : തമിഴ്നാട്ടിലെ മധുരയിൽ വച്ച് നടക്കുന്ന സി.പി.ഐ.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചിത്താരി ലോക്കൽ സമ്മേളനം പാണംതോട് ബി. ബാലകൃഷ്ണൻ നഗറിൽ നടന്നു.ഭാഗികമായി നിർമ്മാണ പ്രവർത്തികൾ നടത്തിയ ചാമുണ്ഡിക്കുന്ന് ചാലിങ്കാൽ റോഡ് പൂർണ്ണമായും മെക്കാഡം ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.മുതിർന്ന പാർട്ടി അംഗം പി. കാര്യമ്പു പതാക ഉയർത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി. പതാക ഗാനാലാപനവും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഇതോടൊപ്പം നടന്നു. സി.പി.ഐ.എം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം സി. ജെ. സജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം എസ്. ശശിയും അനുശോചന പ്രമേയം കെ. വി. സുകുമാരനും അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹനൻ
ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ,
പി.കെ. നിഷാന്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം..പൊക്ലൻ, ദേവി രവീന്ദ്രൻ,കാറ്റാടി കുമാരൻ,
ടി.വി.കരിയൻ, എ.കൃഷ്ണൻ,
പി. ദാമോദരൻ
കെ. സബീഷ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ. പവിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. രാധാകൃഷ്ണൻ കൺവീനറായി ടി.ശോഭ, എം.മുഹമ്മദ് കുഞ്ഞി, കെ.ചൈത്ര എന്നിവരടങ്ങിയ പ്രസീഡിയവും പി. കെ. പ്രജീഷ് കൺവീനറായി ഗംഗാധരൻ, അനീഷ് കെ എന്നിവരടങ്ങിയ മിനുട്സ് കമ്മിറ്റിയും കെ.പവിത്രൻ കൺവീനറായി ഷനിൽ,, കെ.സുമതി ജിതിൻ, പി.കെ. പ്രകാശൻ, കെ ചന്ദ്രൻ ജ്യോതിഷ്, സരള.സി, മാധവൻ.ബി എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എ. ഗംഗാധരൻ കൺവീനറായി ശാന്തകുമാരി. ടി വിജയൻ, എ.ലക്ഷ്മി എന്നിവരടങ്ങിയ രജിസ്ട്രേഷൻ കമ്മിറ്റിയും പി. കൃഷ്ണൻ, എ. പവിത്രൻ മാസ്റ്റർ,
പി. കാര്യമ്പു എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു .ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം വേലാശ്വര ത്തു നിന്നും ആരംഭിക്കുന്ന ബാൻഡ് മേളം, പ്രകടനം എന്നിവയോടുകൂടി ശനിയാഴ്ച വൈകിട്ട് 4.30ന് നടക്കും.
0 Comments