ബേക്കൽ സബ് ജില്ല കേരള സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ബേക്കൽ സബ് ജില്ല കേരള സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു






കുണിയ: ബേക്കൽ സബ് ജില്ല കേരള സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു.  കുണിയ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷനാണ്  ലോഗോ പ്രകാശനം നടത്തിയത്. ഹയർ സെക്കന്ററി പ്രിൻസിപ്പൾ ജേക്കബ്  സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടി എ പ്രസിഡന്റ് ഹാരിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്‌ എം സി  ചെയർമാൻ ഷാഫി, പുല്ലൂർ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിദ റാഷിദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ച ചടങ്ങിന് സ്കൂൾ ഹെഡ് മിസ്ട്രസ് സബിത  നന്ദി പറഞ്ഞു.

ഒക്ടോബർ 18,19 തീയ്യതികളിലായിട്ടാണ് കുണിയ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ  മേള നടക്കുന്നത്.


Post a Comment

0 Comments