ഗായികയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പട്ടുറുമാല്‍ ഫെയിം ആലംപാടിയിലെ റിയാസ് പൊലീസ് പിടിയില്‍

ഗായികയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പട്ടുറുമാല്‍ ഫെയിം ആലംപാടിയിലെ റിയാസ് പൊലീസ് പിടിയില്‍



കാസര്‍കോട്: ഗായികയും ഭര്‍തൃമതിയുമായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ മാപ്പിളപ്പാട്ടു ഗായകന്‍ പൊലീസ് പിടിയില്‍. കാസര്‍കോട്, ആലംപാടിയിലെ റിയാസ് എന്ന പട്ടുറുമാല്‍ റിയാസിനെയാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലും സംഘവും പിടികൂടിയത്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

26കാരിയായ ഭര്‍തൃമതിയാണ് കേസിലെ പരാതിക്കാരി. ഇരുവരും ഒന്നിച്ച് കല്ല്യാണവീടുകളില്‍ ഗാനമേള അവതരിപ്പിക്കാന്‍ പോകാറുണ്ട്. ഇത്തരത്തില്‍ ഒരു തവണ ഗാനമേളയ്ക്കു പോയപ്പോള്‍ റിയാസ് തന്നെ ബലാത്സംഗം ചെയ്തുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം സംഭവം പുറത്തു പറയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments