അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച്.മുഹമ്മദ് കോയ,സി.എം.ഖാദർ ഹാജി അനുസ്മരണവും, കൗൺസിൽ മീറ്റും പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്നു. പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുസ്ലിങ്ങളുടേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും ഭരണഘടനാ അവകാശങ്ങൾ നേടിയെടുക്കുവാനും സംരക്ഷിക്കുവാനും സമൂഹത്തിൽ അന്തസ്സുള്ള അസ്ഥിത്വം ഉയർത്തിപിടിക്കുന്നതിന് വേണ്ടിയുമാണ് മുസ്ലിം ലീഗ് നിലകൊള്ളുന്നതെന്നും മതേതരത്വത്തെ ശക്തിപ്പെടുത്താനും ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനും മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തേണ്ടത് കാല ഘട്ടത്തിന്റെ ആവിശ്യമാണെന്നും ബഷീർ വെള്ളിക്കോത്ത് പറഞ്ഞു.
കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ഭരണാധികാരിയും ജനഹൃദയങ്ങളില്‍ ജീവിച്ച കര്‍മ്മധീരനായ രാഷ്ട്രീയ നേതാവായിരുന്നു സി.എച്ച്.മുഹമ്മദ് കോയയെന്നും, പാർട്ടിയോടും സമൂഹത്തോടും കൂറും സത്യസന്ധതയും ആത്മാർത്ഥതയും ലാളിത്യവും നിറഞ്ഞ ഉയർന്ന മൂല്യമുള്ള സ്വഭാവ സവിശേഷതയുള്ള നേതാവായിരുന്നു സി.എം.ഖാദർ ഹാജിയെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ എ.പി.ഉമർ പറഞ്ഞു. ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. തെരുവത്ത് മൂസ ഹാജി, എ.ഹമീദ് ഹാജി,പി.എം.ഫാറൂഖ്, കുഞ്ഞബ്ദുള്ള കൊളവയൽ,കപ്പണക്കാൽ മുഹമ്മദ് കുഞ്ഞി, പി.കരീം,ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീൻ മാട്ടുമ്മൽ,ബഷീർ കല്ലിങ്കാൽ,സി.കെ.ശറഫുദ്ധീൻ,സലാം പാലക്കി,നദീർ കൊത്തിക്കാൽ,ജംഷീദ് കുന്നുമ്മൽ,അസ്‌കർ അതിഞ്ഞാൽ,ഷീബാ ഉമർ,സി.കുഞ്ഞാമിന,ഹാജറ സലാം തുടങ്ങിയവർ സംസാരിച്ചു.കെ.എം.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു
0 Comments