25 ലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപ്പണി നടത്തിയ ചന്ദ്രിഗിരി റോഡ് ഒറ്റ ദിവസംകൊണ്ട് തകർന്നു

25 ലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപ്പണി നടത്തിയ ചന്ദ്രിഗിരി റോഡ് ഒറ്റ ദിവസംകൊണ്ട് തകർന്നു




കാസര്‍കോട്: പ്രസ് ക്ലബ് ജംങ്ഷന്‍ ചന്ദ്രഗിരി റോഡില്‍ 25 ലക്ഷം രൂപ ചെലവില്‍ പാകിയ ഇന്റര്‍ലോക്ക് ഒരുദിവസം പിന്നിടും മുമ്പേ ഇളകിയെന്ന് ആക്ഷേപം. വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയതോടെ ഒരുഭാഗത്ത് ഇന്റര്‍ലോക്കുകള്‍ താഴുകയും മറുഭാഗത്ത് ഇളകിമാറുകയും ചെയ്ത നിലയിലാണ്. ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോയതോടെയാണ് ഇന്റലോക്ക് കട്ടകള്‍ താഴ്ന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിച്ച് ആധുനിക രീതിയില്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിരപ്പാക്കിയ ശേഷമാണ് ഇന്റര്‍ലോക്ക് പാകിയതെന്ന് അവര്‍ അവകാശപ്പെടുന്നു. പുലിക്കുന്ന് ജംങ്ഷന്‍ മുതല്‍ 45 മീറ്ററാണ് 25 ലക്ഷം രൂപ ചെലവില്‍ ഇന്റര്‍ലോക്ക് സ്ഥാപിച്ചത്. ഇതിനായി കഴിഞ്ഞമാസം 19 മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ റോഡ് അടച്ചിട്ടിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.

Post a Comment

0 Comments