കാസര്‍കോട്: 16 ദിവസം ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡ് മണിക്കൂറുകള്‍ക്കകം തകര്‍ന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്രതിഷേധ സമരം ആരംഭിച്ചത്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ സെക്രട്ടറി സാഹിര്‍ ആസിഫ്, മണ്ഡലം സെക്രട്ടറി ഹാരിസ് ബെദിര, നേതാക്കളായ അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, അഷ്ഹാഖ് അബൂബക്കര്‍, എസ്.കെ മുസബില്‍, റഷീദ് ഗസാലി, ശിഹാബ്, സിദ്ദിഖ് ചക്കര എന്നിവര്‍ നേതൃത്വം നല്‍കി. ഉപരോധം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ 11.30 മണിയോടെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
കാല്‍കോടി രൂപ ചെലവഴിച്ചാണ് ചന്ദ്രഗിരി പാലത്തിനു സമീപത്തു റോഡ് ഇന്റര്‍ലോക്ക് ചെയ്ത് അറ്റകുറ്റപ്പണി നടത്തിയത്.
റോഡ് തകര്‍ച്ചയുടെ ഉത്തരവാദിത്വം കരാറുകാരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നു അഷ്‌റഫ് എടനീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷം റോഡ് തുറന്നു കൊടുത്തത്.
0 Comments