കാഞ്ഞങ്ങാട് :
2023ൽ കേരളത്തിലെ സെവൻസ് ഫുട്ബോൾ മത്സരരംഗത്തു പുതു ചരിത്രമെഴുതിയ ഹസീന ക്ലബ് ചിത്താരി സംഘടിപ്പിക്കുന്ന മെട്രോ കപ്പിന്റെ സീസൺ 2 നവംബർ അവസാനത്തോടെ സെന്റർ ചിത്താരി ജമാഅത് ഹയർസെക്കന്ററി ഗ്രൗണ്ടിൽ നടക്കും.
ജീവകാരുണ്യ മേഖലയിൽ ലോകത്തിന്റെ പല ദേശങ്ങളിലും സഞ്ചരിച്ചു പാൽപുഞ്ചിരി തൂകി കൊണ്ട് അതിരുകളില്ലാതെ സഹായഹസ്തം നൽകിയ മഹാമാനുഷി മെട്രോ മുഹമ്മദ് ഹാജിയുടെ നാമദേയത്തിൽ ഹസീന ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന മെട്രോ കപ്പ് സീസൺ 2വിന്റെ കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടനം ഹോസ്ദുർഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത് കുമാർ നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ ഹസ്സൻ യാഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രമുഖ യുവ വ്യവസായി നാസർ തായൽ മുഖ്യാഥിതിയായി.
തുടർന്നു നടന്ന പരിപാടിയിൽ ജമായത് പ്രസിഡന്റ് സി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സുബൈർ ബ്രിട്ടീഷ്, അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ഹാജറ സലാം, സതീ ദേവി, ഇർഷാദ് സിപിഎം ചാമുണ്ഡിക്കുന്നു ബ്രാഞ്ച് സെക്രട്ടറി അനീഷ് കുട്ടൻ വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് ആസിഫ് സി കെ,, സംഘാടക സമിതി ട്രഷറർ റംഷീദ് സി, ഹുസ്സൈൻ സി എച്, ബഷീർ ബെള്ളിക്കോത്, മാധ്യമ പ്രവർത്തകൻ നാസർ കൊട്ടിലങ്ങാട്, മുഹമ്മദലി പീടികയിൽ ക്ലബ് ട്രഷറർ ജബ്ബാർ ചിത്താരി, ഫൈസൽ ചിത്താരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൺവീനവർ ബഷീർ ബേങ്ങചേരി സ്വാഗതവും ക്ലബ് സെക്രട്ടറി നിസാമുദ്ധീൻ നന്ദിയും പറഞ്ഞു
0 Comments