ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി; മൊഗ്രാലില്‍ ടാങ്കര്‍ ലോറി ഡിവൈഡറിലിടിച്ച് കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി

LATEST UPDATES

6/recent/ticker-posts

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി; മൊഗ്രാലില്‍ ടാങ്കര്‍ ലോറി ഡിവൈഡറിലിടിച്ച് കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി



കാസര്‍കോട്: മൊഗ്രാല്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട പാചക വാതക ലോറി ഡിവൈഡറിലിടിച്ച ശേഷം കുറ്റിക്കാട്ടിലേക്ക് പാഞ്ഞു കയറി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ മൊഗ്രാല്‍ പാലത്തിനു സമീപം മില്ലിനടുത്താണ് അപകടം. ഡ്രൈവിങ്ങിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. കൊച്ചിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ഒഴിഞ്ഞ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി സര്‍വീസ് റോഡിലെ ഡിവൈഡറിലിടിച്ച് കുറ്റിക്കാട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി വാഹനങ്ങളെ വഴി തിരിച്ചുവിട്ടു. ലോറി എടുത്തു മാറ്റിയതിന് ശേഷം വാഹന ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

0 Comments