പി.എൻ.എസ് ഓയിൽ മിൽ കേക്ക് ആൻഡ് സ്നാക്സ് പ്രവർത്തനമാരംഭിച്ചു; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

പി.എൻ.എസ് ഓയിൽ മിൽ കേക്ക് ആൻഡ് സ്നാക്സ് പ്രവർത്തനമാരംഭിച്ചു; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 


 വേലാശ്വരം : നാളികേരത്തിന്റെ നാട്ടിൽ  പരിശുദ്ധിയുടെ പ്രതീകമായി ഓല വെളിച്ചെണ്ണയും രുചിയൂറും ബേക്കറി വിഭവങ്ങളും കേക്കുകളുമായി പുല്ലൂർ വേലാശ്വരത്ത് പി. എൻ.എസ് ഓയിൽ മിൽ, കേക്ക് ആൻഡ് സ്നാക്സ് പ്രവർത്തനമാരംഭിച്ചു. കേന്ദ്രസർക്കാറിന്റെ പി. എം.എഫ്. എം. ഇ പദ്ധതി പ്രയോജനപ്പെടുത്തിയാണ്  സ്ഥാപനം  പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ അഷറഫ് കൊളവയലിന് നൽകി ആദ്യ വില്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.  പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദാക്ഷൻ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സീത, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ്,പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി.വി. കരിയൻ, എം. വി. നാരായണൻ, പി.പ്രീതി, പി.എം. എഫ്.എം.ഇ കാസർകോട് ജില്ല റിസോഴ്സ് പേഴ്സൺ ദേവകുമാർ,വ്യാപാരി വ്യവസായി സമിതി പുല്ലൂർ യൂണിറ്റ് പ്രസിഡണ്ട് പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരുടെ സാന്നിധ്യവും ചടങ്ങിന് ധന്യത പകർന്നു. പ്രമോദ് കോമരം സ്വാഗതവും ജി.കെ നിത്യ നന്ദിയും പറഞ്ഞു.


Post a Comment

0 Comments