സൗത്ത് ചിത്താരി ശാഖ യൂത്ത് ലീഗ് എം എസ് എഫ് സംയുക്ത കൺവെൻഷൻ സംഘടിപ്പിച്ചു

സൗത്ത് ചിത്താരി ശാഖ യൂത്ത് ലീഗ് എം എസ് എഫ് സംയുക്ത കൺവെൻഷൻ സംഘടിപ്പിച്ചു



ചിത്താരി : സൗത്ത് ചിത്താരി ശാഖ യൂത്ത് ലീഗ് എം എസ് എഫ് സംയുക്ത കൺവെൻഷൻ മാട്ടുമ്മൽ മുഹമ്മദ്‌ ഹാജി സ്മാരക സൗധത്തിൽ സംഘടിപ്പിച്ചു.യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് സി കെ ഇർഷാദിന്റെ അധ്യക്ഷതയിൽ വാർഡ് ലീഗ് പ്രസിഡണ്ട് ബഷീർ മാട്ടുമ്മൽ ഉദ്ഘാടനം നിർവ്വഹിച്ചു.വർത്തമാനകാല രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ എം. എസ്.എഫ് സംസ്ഥാന സമിതി അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ ടി.കെ ഹസീബ് മുഖ്യ പ്രഭാഷണം നടത്തി. ഐക്യം അതിജീവനം അഭിമാനം എം.എസ്.എഫ് മെമ്പർഷിപ്പ്  ക്യാമ്പയിൻ ശാഖ തല ഉദ്ഘാടനം എസ്.എസ്.എൽ.സി  പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച സിനാനിന് നൽകി കൊണ്ട് യൂണിറ്റ് പ്രസിഡന്റ്‌ ഫലാഹ് നിർവഹിച്ചു.വാർഡ് ലീഗ് ജനറൽ സെക്രട്ടറി സിപി സുബൈർ, എം എസ് എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജലീൽ എം.കെ, ഹനീഫ ബി.കെ, മൊയ്‌ദു ബി. കെ, അമീർ കൂളിക്കാട് എന്നിവർ സംബന്ധിച്ചു. എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റ്‌ ഫലാഹ് സ്വാഗതവും  യൂത്ത് ലീഗ് ശാഖ സെക്രട്ടറി മുബഷിർ നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

0 Comments