കാസർകോട്: കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: പ്രതിഷേധത്തിനൊടുവിൽ എസ്.ഐയെ സസ്പെൻ്റ് ചെയ്തത് തൽക്കാലം മുഖം രക്ഷിക്കാനും, പോലീസിന്റെ നരനായാട്ട് പുറത്ത് വരാതിരിക്കാനുള്ള
ചെപ്പടി വിദ്യയുമായാണ്, ഇതൊക്കെ ജനങ്ങളും തൊഴിലാളികളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മാണിക്കോത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
കേരളം ഭരിക്കുന്ന ഇടത് സർക്കാരും ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കീഴിലുള്ള കാസർകോട്ടെ പോലീസിൻ്റെ ഈ നരനായാട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി, ഇനി ജനങ്ങൾ പ്രതികരിക്കും എന്ന് തുടങ്ങിയപ്പോൾ കാണിക്കുന്ന അഭ്യാസം മാത്രമാണ് ഈ സസ്പെൻഷൻ.
ഇടതു സർക്കാറിന്റെ ഭരണത്തിൽ സഖാവായ സിഐടിയു ഓട്ടോ തൊഴിലാളിക്ക് പോലും ഉപജീവനമാർഗ്ഗമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരം പോലീസും സർക്കാരും നൽകുന്നില്ല എന്നതല്ലേ സത്യം. ഇതൊക്കെ കണ്ട് കണ്ണടക്കുന്ന സർക്കാരും ബന്ധപ്പെട്ട അധികൃതരും മൗനം വെടിഞ്ഞ് കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചുവിട്ട് കൊലക്കുറ്റത്തിന് കേസെടുക്കുകയും മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സർക്കാർ തയ്യാറാകണമെന്നും മാണിക്കോത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് കരീം മൈത്രി 'ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ,ട്രഷറർ അസീസ് മാണിക്കോത്ത്, വൈസ് പ്രസിഡൻ്റ് അൻസാർ ചിത്താരി ,സെക്രട്ടറി എം കെ സുബൈർ തുടങ്ങിയവർ ആവശ്യപ്പെട്ടു
0 Comments