മുക്കൂട് : കേന്ദ്ര സംസ്ഥാന സർക്കാർ ജോലികളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് വേണ്ടി മുക്കൂട് ഗസ്സാലി അക്കാദമിയിൽ പി എസ് സി ബോധവൽക്കരണ ക്‌ളാസ്സ് സംഘടിപ്പിച്ചു . സർക്കാർ ജോലിയുടെ പ്രാധാന്യവും എങ്ങനെ തയ്യാറാവണം എന്നുള്ള മാർഗ്ഗ നിർദ്ദേശവും ആഴത്തിൽ ചർച്ച ചെയ്ത ക്‌ളാസ്സ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി . അക്കാദമി ഹാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്‌ളാസിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു . ഗസ്സാലി അക്കാദമി ചീഫ് ഇമാം ശിഹാബ് സഖാഫി ക്‌ളാസ്സ് ഉദ്‌ഘാടനം ചെയ്തു . പ്രശസ്ത ട്രെയ്നറും അധ്യാപകനുമായ ഹക്കീം മാസ്റ്റർ മാടക്കൽ ക്‌ളാസ്സ് കൈകാര്യം ചെയ്തു
അക്കാദമി പ്രസിഡന്റ് ഗഫൂർ ഹാജി അധ്യക്ഷം വഹിച്ച ചടങ്ങിന് റിയാസ് അമലടുക്കം സ്വാഗതവും ജാഫർ മമ്മിണി നന്ദിയും പറഞ്ഞു . ബാസിത് കെ കെ , ഹമീദ് മുക്കൂട് തുടങ്ങിയവർ സംബന്ധിച്ചു
0 Comments