റംബൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റംബൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു



തിരുവനന്തപുരം കല്ലമ്പലത്ത് റംബൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കരവാരം തോട്ടയ്ക്കാട് മംഗ്ലാവില്‍ അനേഷ് സുധാകരന്റെ മകന്‍ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കുട്ടിയുടെ തൊണ്ടയില്‍ റംബൂട്ടാന്‍ പഴം കുടുങ്ങിയത്. വല്യച്ഛന്റെ കുട്ടികളാണ് റംബൂട്ടാന്റെ തൊലികളഞ്ഞ് കഴിക്കാനായി കുഞ്ഞിന്റെ വായില്‍ വച്ചുകൊടുത്ത്. ഇത് തൊണ്ടയില്‍ കുടുങ്ങിയതോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍തന്നെ കുഞ്ഞിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.തൊണ്ടയില്‍ കുടുങ്ങിയ റംബൂട്ടാന്‍ കുരു ഇവിടെ വച്ചു പുറത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസം എടുക്കാന്‍ കഴിയാതായി.


ഇതോടെ കൃത്രിമ ശ്വാസം നല്‍കി കുട്ടിയെ ആംബുലന്‍സില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ ചികില്‍സയിലിക്കെ വെള്ളിയാഴ്ച പുലര്‍ച്ചയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

Post a Comment

0 Comments