ശനിയാഴ്‌ച, ഒക്‌ടോബർ 19, 2024


ഹമാസ് മേധാവി യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ വധിച്ചതിനു പ്രതികാരമായി ആക്രമണം കടുപ്പിച്ച് ഹമാസും ഹിസ്ബുല്ലയും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു നേരെ ഹിസ്ബുല്ല ഡ്രോണാക്രമണം നടത്തി.

ആക്രമണ വാര്‍ത്ത ഇസ്രായേലും സ്ഥിരീകരിച്ചു. ഹൈഫയുടെ വടക്കുള്ള ഇസ്രായേലിന്റെ സൈനിക താവളത്തിനു നേരെ ഹിസ്ബുല്ല റോക്കറ്റുകളും വര്‍ഷിച്ചു. ലബനാനുമായി അതിര്‍ത്തി പങ്കിടുന്ന ഷലോമി നഗരത്തിനു നേരെ ഹിസ്ബുല്ല ആക്രണണം കടുപ്പിച്ചു. നഗരത്തിന്റെ പലയിടത്തു നിന്നും ആക്രമണത്തെ തുടര്‍ന്ന് പുക ഉയരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്.


ദക്ഷിണ ലബനാനു നേരെ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായാണ് ഹൈഫയിലെ സൈനിക താമളം ആക്രമിച്ചതെന്ന് ഹിസ്ബുല്ല അറിയിച്ചു. റോക്കറ്റാക്രമണത്തില്‍ 13 ഇസ്രായേല്യര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ ആര്‍മി റേഡിയോ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ