കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാൽ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന് മുന്നോടിയായി ബുക് ലെറ്റ് പ്രകാശനവും ഫണ്ട് ശേഖരണം ഉദ്ഘാടനവും നടത്തി.
ആഘോഷ കമ്മിറ്റി ചെയർമാൻ കൊക്കോട്ട് ശശിക്ക് ആദ്യ സംഭാവന നൽകി മുട്ടത്ത് മോഹനൻ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. മുട്ടത്ത് കൃഷ്ണൻ കാരണവർ, ക്ഷേത്ര പൂജാരി ബാലകൃഷ്ണൻ ആക്കോട്ടും ചേർന്ന് ബുക് ലെറ്റ് പ്രകാശനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കരുണൻ മുട്ടത്ത്, ആഘോഷ കമ്മിറ്റി ചെയർമാൻ കൊക്കോട്ട് ശശി, പ്രോഗ്രാം പബ്ലിസിറ്റി ചെയർമാൻ വെങ്ങാട്ട് അശോകൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ നാരായണൻ മൂത്തൽ, വനിതാ കമ്മറ്റി പ്രസിഡണ്ട് പൂർണ്ണിമഷിബു ഗൾഫ് ബ്രദേഴ്സ് പ്രതിനിധി കുഞ്ഞിക്കൃഷ്ണൻ കൊക്കോട്ട്, കുമാരൻ മുട്ടത്ത് എന്നിവർ സംസാരിച്ചു. നവംബർ 17 മുതൽ 22 വരെയാണ് പാട്ടുത്സവം. വിവിധ ആചാരാനുഷ്ഠാന, കലാ, സാംസ്കാരിക, ആധ്യാത്മിക പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കും.
0 Comments