കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്ത് വനിതാ ലീഗ് പഠന ക്യാമ്പും ഹൗസ് ബോട്ടിംഗ് യാത്രയും സംഘടിപ്പിച്ചു. നീലേശ്വരം കോട്ടപ്പുറത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് സി.കുഞ്ഞാമിന അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡണ്ട് ടി.കെ.സുമയ്യ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഐക്യവും,വനിതാ ലീഗിന് സമൂഹത്തോടുള്ള കടപാടും എന്ന വിഷയത്തെ കുറിച്ച് കൊണ്ട് വാഫിയ്യ വിദ്യാർത്ഥിനി സുറൈബ സുബൈർ ക്ലാസിന് നേതൃത്വം നൽകി. സാമൂഹ്യജീവി എന്ന നിലയില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും മനുഷ്യര്‍ അവരുടെ ആദരവ് സംരക്ഷിക്കേണ്ടതുണ്ടെന്നും, ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഏകനായ രക്ഷിതാവിന്റെ ഏകത്വം ഉള്‍ക്കൊള്ളുകയും അവന്‍ സൂക്ഷിച്ചു പുലര്‍ത്താന്‍ പറഞ്ഞ ബന്ധങ്ങള്‍ പുലര്‍ത്തുകയും സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ഐക്യത്തിലും പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവരുമാണെന്നും ഇപ്രകാരം സ്‌നേഹ കാരുണ്യത്തിലായി പരസ്പരം വര്‍ത്തിക്കുമ്പോള്‍ അവന്‍ ഏറെ ആദരണീയനും മഹത്വമുള്ളവനുമായി തീരുന്നു വെന്നും ക്ലാസിന് നേതൃത്വം നൽകിയ സുറൈബ സുബൈർ പറഞ്ഞു.
ഒരു വ്യക്തിക്ക് മർമ്മ പ്രധാനമായും വേണ്ടത് വിദ്യാഭ്യാസമാണ്, വികസന പ്രക്രിയയിൽ പൂർണ്ണമായി പങ്കെടുക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും ആത്മവിശ്വാസവും ഉപയോഗിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് വിദ്യാഭ്യാസമെന്നും,സ്ത്രീ ശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെങ്കില്‍ മത ഭൗതീക വിദ്യാഭ്യാസവും ലോകത്തെ കുറിച്ചുള്ള അറിവും വേണമെന്ന് സുറൈബ സുബൈർ കൂട്ടിച്ചേർത്തു. മുതിർന്നവരുടെയും കുട്ടികളുടെയും
വൈവിധ്യമാര്‍ന്ന കലാപരിപാടികളും മത്സരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാജറ സലാം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആയിഷ ഫർസാന, മണ്ഡലം ജനറൽ സെക്രട്ടറി ഷീബ ഉമർ,വൈസ് പ്രസിഡന്റ് എസ്.കെ.സീനത്ത് ബാനു,സെക്രട്ടറി സഫീറ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു
0 Comments