ഉത്സവത്തിനിടയിലുണ്ടായ വെടിക്കെട്ടപകടത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ദുഃഖം രേഖപ്പെടുത്തി

ഉത്സവത്തിനിടയിലുണ്ടായ വെടിക്കെട്ടപകടത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ദുഃഖം രേഖപ്പെടുത്തി



കാഞ്ഞങ്ങാട്:നീലേശ്വരം അഞ്ഞൂരമ്പലത്തിലെ ഉത്സവത്തിനിടയിലുണ്ടായ വെടിക്കെട്ടപകടത്തിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത് സുവർണ്ണ ജൂബിലി സംഘാടക സമിതി യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.പരിക്കേറ്റവർക്കെല്ലാം ദൈവം സമ്പൂർണ്ണ സുഖം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.ചെയർമാൻ സി കുഞ്ഞഹമ്മദ് പാലക്കി അധ്യക്ഷനായി.ജനറൽ കൺവീനർ ബഷീർ വെള്ളിക്കൊത്ത്‌ വിഷയാവതരണം നടത്തി.ട്രെഷറർ എം കെ അബൂബക്കർ ഹാജി,ഭാരവാഹികളായ മുബാറക് ഹാസൈനാർ ഹാജി,ജാതിയിൽ ഹസൈനാർ ഹാജി,പി കെ അബ്ദുല്ലക്കുഞ്ഞി,ശരീഫ് എൻജിനിയർ,കെ കെ അബ്ദുര്റഹ്‌മാൻ,കെ കെ അബൂബക്കർ മാസ്റ്റർ,തജ്ജുദ്ദീൻ കമ്മാടം,റഷീദ് തോയമ്മൽ പ്രസംഗിച്ചു

Post a Comment

0 Comments