കാഞ്ഞങ്ങാട് : ജലശുദ്ധീകരണ മേഖലയില്‍ അശാസ്ത്രീയത പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വാട്ടേഴ്‌സ് കേരള കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ മേഖലയില്‍ വൈദക്ത്യം ഇല്ലാത്ത തൊഴിലാളികള്‍ പഞ്ചായത്ത് ലൈസന്‍സോ, ഓഫീസോ, ജിഎസ്ടി രജിസ്‌ട്രേഷനോ ഇല്ലാതെ മേഖലയിലെക്ക് കടന്നു വരുന്നത് ദുരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
സംഘടനയില്‍ ഉള്ള അംഗങ്ങള്‍ക്ക് ജല ശുദ്ധീകരണ മേഖലയില്‍ ആവശ്യമായ ടെക്‌നിക്കല്‍ ക്ലാസ്സുകള്‍ നിരന്തരം നല്‍കി വാട്ടേഴ്സ് കേരള അംഗങ്ങളെ പ്രാപ്തരാകുന്നുണ്ട്.
പലര്‍ക്കും സംഘടന ലെവലില്‍ വന്ന് ക്വാളിറ്റി മാനദണ്ഡം പാലിച്ചു ബിസിനസ്സ് ചെയ്യാന്‍ താത്പര്യം ഇല്ലാത്തതു ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യോഗം കിഷോര്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ദേവദാസ് ഉല്‍ഘാടനം ചെയ്തു
നവംബര്‍ മാസം 24 ന് കാസര്‍കോട് വെച്ച് ടെക്‌നിക്കല്‍ ബിസിനസ്സ് ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് ജില്ല കമ്മിറ്റി തീരുമാനിച്ചു.
യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ആഷിഖ് പ്യൂരീക്ക (പ്രസിഡണ്ട് ) സികെ നാസര്‍ ഗ്രീന്‍ ഷോപ്പി മാണിക്കോത്ത് (സെക്രട്ടറി ) സുധീഷ് എസ് കെ വാട്ടര്‍ സൊല്യൂഷന്‍സ്. (ട്രഷറര്‍)
ജിയോ ജോര്‍ജ് സേഫ് വാട്ടര്‍ (വൈസ് പ്രസിഡന്റ്) മുനീര്‍ കൈസാന്‍ ട്രേഡ് ലിങ്ക് (ജോയിന്റ് സെക്രട്ടറി)
സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയി
ടി ദേവദാസ് ഗ്രീന്‍ ഡ്രോപ്പ്‌സ്, ഉദയകുമാര്‍ വാട്ടര്‍ സൊല്യൂഷന്‍സ്, രാജീവ് ധാര വാട്ടര്‍ ക്ലിനിക് എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കിഷോര്‍ കൃപാസ്, അബ്ദുള്‍ നിസാര്‍ പ്യുര്‍ ഫസ്റ്റ്, അഷറഫ് സെന്‍ഫ്‌ലോ, നിസാം എം ടെക്ക് എന്നിവരെയും തിരഞ്ഞെടുത്തു യോഗത്തില്‍ നിയുക്ത സെക്രട്ടറി സികെ നാസര്‍ നന്ദി പറഞ്ഞു
0 Comments