സഹോദരങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ചുമരിച്ചു; ഇരുവരുടെയും ഭാര്യമാര്‍ രോഗംബാധിച്ചു ചികില്‍സയില്‍

സഹോദരങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ചുമരിച്ചു; ഇരുവരുടെയും ഭാര്യമാര്‍ രോഗംബാധിച്ചു ചികില്‍സയില്‍



കണ്ണൂര്‍ തളിപ്പറമ്പില്‍ മഞ്ഞപ്പിത്തംബാധിച്ചു ചികില്‍സയിലിരുന്ന സഹോദരങ്ങള്‍ ഒരുദിവസത്തെ വ്യത്യാസത്തില്‍ മരിച്ചു. ഇരുവരുടെയും ഭാര്യമാരും ഒരാളുടെ മക്കളും മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍.


തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ പി സി പി മഹമ്മൂദ്ഹാജി-ആമിന ദമ്പതികളുടെ മക്കളായ എം അന്‍വര്‍-44(മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമ), അനുജന്‍ സാഹിര്‍(40)എന്നിവരാണ് മരിച്ചത്. സാഹിര്‍ ചൊവ്വാഴ്ചയും അന്‍വര്‍ ബുധനാഴ്ചയുമാണ് മരിച്ചത്.


ഇരുവരുടെയും ഭാര്യമാരും അന്‍വറിന്റെ മക്കളും മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഏതാനും ദിവസം മുമ്പ് കോഴിക്കോട്ട് നിന്ന് ഇവര്‍ കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചത്.

സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.


 

Post a Comment

0 Comments