തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻഗണന നൽകണം: എം എസ് എസ് കാസർകോട് യൂണിറ്റ്

LATEST UPDATES

6/recent/ticker-posts

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻഗണന നൽകണം: എം എസ് എസ് കാസർകോട് യൂണിറ്റ്



കാസർകോട്: എം എസ് എസ് ( മുസ്ലിം സർവീസ് സൊസൈറ്റി) കാസർകോട്  യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗത്തിൽ തൊഴിലധിഷ്ഠിക വിദ്യാഭ്യാസത്തിന് മുൻഗണന നൽകാൻ എം എസ് എസ് തീരുമാനിച്ചു. പ്രവർത്തനരംഗത്ത്  ഏറെ പോരായ്മകൾ കാണുന്ന ഒരു പ്രവർത്തനശാഖയാണ് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം. തൊഴിൽ സാധ്യതകളുടെ വിശാലമായ മരുപ്പച്ചകളെ കുറിച്ച് തികച്ചും അജ്ഞരായ ഒരു വിഭാഗമാണ് നമ്മൾ എന്നും അതുകൊണ്ട് തന്നെ ആ വിഭാഗത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ  ബാധ്യസ്ഥരാണ് എംഎസ്എസിന്റെ കർത്തവ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കാസർകോട് ജില്ല പൂർണ്ണമായും ഈ വിഷയം എത്തിക്കാൻ എംഎസ്എസ് തീരുമാനിച്ചു. ഭാവി പ്രവർത്തനങ്ങളിൽ ഇതിനെ മുൻഗണന നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

 ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വഖഫ്ബോർഡ്‌മായി ബന്ധപ്പെട്ട പരിപാടിക്ക് പൂർണ്ണമായി പിന്തുണ നൽകാനും മുഴുവൻ മെമ്പർമാരും അണിനിരത്താനും വിവിധ ജമാഅത്തിലെ ഭാരവാഹികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ട്രി ബോൺ  റിസോർട്ടിൽ നടന്ന ചടങ്ങിൽ മുതിർന്ന എം എസ് എസ് മെമ്പറും സാമൂഹ്യ പ്രവർത്തക നുമായ സി എൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്  അനിഫ് പി എം അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെബീർ ചെർക്കളം മുഖ്യാതിഥിയായിരുന്നു. വാർഷിക പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സമീർ ആമസോണിക്സ് അവതരിപ്പിച്ചു. മുൻ ജില്ലാ സെക്രട്ടറി നാസർ ചെമനാട്,സംസ്ഥാന പ്രവർത്തക സമിതി അംഗം മുജീബ് തളങ്കര, വൈസ് പ്രസിഡന്റ് അബു മുബാറക്ക്,  ജോയിൻ സെക്രട്ടറി മാരായ മുനീർ ബിസ്മില്ല,ഷാഫി ബിസ്മില്ല,ജലീൽ കക്കണ്ടം.,എ കെ ഫൈസൽ,റഹിം തെക്കേമൂല,മജീദ് എരുതുംകടവ്  സംബന്ധിച്ചു.

Post a Comment

0 Comments