മുക്കൂട് ഖിദ്മത്തുൽ ഇസ്ലാം സെന്ററിന്റെ ആസ്ഥാന മന്ദിരം സാദിഖലി തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു

LATEST UPDATES

6/recent/ticker-posts

മുക്കൂട് ഖിദ്മത്തുൽ ഇസ്ലാം സെന്ററിന്റെ ആസ്ഥാന മന്ദിരം സാദിഖലി തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു



മുക്കൂട് : മൂന്നു പതിറ്റാണ്ട് വർഷത്തെ സേവന വീഥിയിൽ കയ്യൊപ്പു ചാർത്തിയ മുക്കൂടിലെ ഖിദ്മത്തുൽ ഇസ്ലാം സെന്ററിന്റെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്തു . പാണക്കാട് സയ്യിദ് സാദിഖലി തങ്ങളാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത് . ജാതി മത രാഷ്ട്രീയ സംഘടനകൾക്ക് അതീതമായി സമൂഹത്തിലെ അശരണരെ ചേർത്തു പിടിക്കുന്ന ഖിദ്മയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് തങ്ങൾ പറഞ്ഞു . തുടർന്ന് മതപ്രഭാഷണവും ഉത്തര കേരള ദഫ്‌മത്സരവും നടന്നു . മെഹന്ദി ഫെസ്റ്റും കുട്ടികളുടെ കലാ പരിപാടികളും മതപ്രഭാഷണവും സാംസ്‌കാരിക സമ്മേളനവും തുടങ്ങി നാലു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ മുക്കൂട് പ്രദേശത്തെ ഉത്സവാന്തരീക്ഷത്തിലേക്ക് കൊണ്ട് പോയി . സമാപന ദിവസം സുബൈർ മാസ്റ്റർ തോട്ടിക്കലിന്റെ കഥാപ്രസംഗവും ഉണ്ടായിരിക്കും .

Post a Comment

0 Comments