ഭൂരിപക്ഷം 15000 കടന്നു; കുതിച്ചുയർന്ന് രാഹുൽ

ഭൂരിപക്ഷം 15000 കടന്നു; കുതിച്ചുയർന്ന് രാഹുൽ


 പാലക്കാട്‌: വോട്ടെണ്ണൽ 11-ാം റൗണ്ടിലേക്ക് കടക്കുമ്പോൾ മാത്തൂർ പഞ്ചായത്ത് ഉൾപ്പെടുന്ന മേഖലയിലും മിന്നും പ്രകടനം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ ഭൂരിപക്ഷം 15,352 ലേക്ക് ഉയർന്നു.

എക്കാലവും യുഡിഎഫിനോടൊപ്പം നിൽക്കുന്ന പിരായിരി പഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശത്തെ വോട്ടുകളാണ് പത്താം റൗണ്ടിൽ എണ്ണിയത്. യുഡിഎഫ് പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റം ഉണ്ടാവും എന്നാണ് തെരഞ്ഞെടുപ്പ് ഫലസൂചനകൾ നൽകുന്നത്.

Post a Comment

0 Comments