പി എം നാസറിനെ റെയിൽവേ യൂസേഴ്സ് കൺസൾട്ടീവ് കമ്മിറ്റിയംഗമായി നോമിനേറ്റ് ചെയ്തു

പി എം നാസറിനെ റെയിൽവേ യൂസേഴ്സ് കൺസൾട്ടീവ് കമ്മിറ്റിയംഗമായി നോമിനേറ്റ് ചെയ്തു



കാഞ്ഞങ്ങാട്: 2018 മുതൽ കാഞ്ഞങ്ങാട് റെയിൽവേ വികസനത്തിന് വേണ്ടി ക്രിയാത്മക ഇടപെടൽ നടത്തിവരുന്ന കാഞ്ഞങ്ങാട് ഡെവലപ്മെൻ്റ് ഫോറത്തിന് റെയിൽവേയുടെ അംഗീകാരം.

ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾടെറ്റിവ് കമ്മിറ്റിയിലേക്ക് കാഞ്ഞങ്ങാട് ഡെവലപ്മെൻ്റ് ഫോറത്തിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള റെയിൽവേയുടെ അറിയിപ്പ് കാഞ്ഞങ്ങാട് ഡെവലപ്മെൻ്റ് ഫോറം ഭാരവാഹികൾക്ക് ലഭിച്ചു. 

തമിഴ്നാട്, കേരള, കർണാടക സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പാലക്കാട് ഡിവിഷന് കീഴിലുള്ള  ഡി ആർ യു സി സി യിലാണ് ഉൾപ്പെടുത്തിയത്. കാഞ്ഞങ്ങാട് ഡെവലപ്മെൻ്റ് ഫോറത്തിൻ്റെ സ്ഥാപക സെക്രട്ടറിയും നിലവിലെ വൈസ് പ്രസിഡൻ്റുമായ പി എം അബ്ദുൽ നാസ്സർ സംഘടനയെ പ്രതിനിധീകരിച്ച് ഡി ആർ യു സി സി അംഗമാകുമെന്ന് ഡെവലപ്മെൻ്റ് ഫോറം ഭാരവാഹികൾ അറിയിച്ചു. ഡി ആർ യു സി സി ഐഡൻ്റിറ്റി കാർഡും നിയമന ഉത്തരവും റെയിൽവേയിൽ നിന്നും അബ്ദുൽ നാസറിന് ലഭിച്ചു.

Post a Comment

0 Comments