തിങ്കളാഴ്‌ച, നവംബർ 25, 2024


കാസർക്കോട്: നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ വെച്ച് നടന്ന നോർത്ത് മലബാർ ട്രാവൻ ബസാറിൻ്റെ രണ്ടാമത് എഡിഷനിൽ പങ്കെടുത്ത രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ടൂർ ഓപ്പറേറ്റർമാർ ജില്ലയിലെ വിവിധ സംരഭങ്ങൾ സന്ദർശിച്ചു. 


തൃക്കരിപ്പൂർ ഉടുമ്പുന്തല മാം ഗ്രോവ് വൈബ്‌സ്ൽ കയാക്കിംഗും കണ്ടൽ കാടിലേക്കുള്ള ബോട്ടിംഗും അനുഭമിച്ചറിഞ്ഞ ടൂർ ഓപ്പറേറ്റർമാർ മത്സ്യ വിഭവങ്ങൾക്ക് പേര് കേട്ട പടന്നയിലെ  ഫിഷ് കൗണ്ടി റെസ്റ്റോറൻ്റിൽ  നിന്നും സദ്യ കഴിച്ചു. ഒഴിഞ്ഞ വളപ്പിലെ മലബാർ ഓഷ്യൻ ഫ്രണ്ട് ആൻ്റ് സ്പാ റിസോർട്ടിലായിരുന്നു വൈകുന്നേരത്തെ ചായ.പിന്നീട് നീലേശ്വരം  ഹെർമിറ്റേജ് റിസോർട്ട് സന്ദർശിച്ച് ബേക്കലിലേക്ക് തരിച്ചു.


ബേക്കൽ ഫോർട്ട് സന്ദർശിച്ച ടൂർ ഓപ്പറേറ്റർമാർ താജ് ഗേറ്റ് വേ റിസോർട്ടിലും സന്ദർശനം നടത്തി. ബേക്കൽ ബീച്ച് പാർക്ക് ചുറ്റി കണ്ട അവർ പാർക്കിൽ ഒരുക്കിയ കാഞ്ഞങ്ങാട് കെൻസ് റെസ്റ്റോറൻ് തയ്യാറാക്കിയ കാസർക്കോട്ടെ  നാടൻ വിഭവങ്ങളായ പത്തലും,തേങ്ങപ്പാലും ,കോഴിക്കറിയും,പാൽക്കപ്പയും, നെയ്ച്ചോറും ബീഫും അടങ്ങിയ രാത്രി ഭക്ഷണം കൂടി അനുഭവിച്ചറിഞ്ഞ് ജില്ലയിലെ യാത്ര അവസാനിപ്പിച്ചു.


നോംടോ കാസർകോട് ഘടകം ചെയർമാൻ KC ഇർഷാദ് ,NMCC കാസർകോട് ചാപ്റ്റർ ചെയർമാൻ എ. കെ..ശ്യാം പ്രസാദ്, നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേർസ് മുൻ പ്രസിഡൻ്റ് സി.വി. ദീപക്ക് , നോംടോ  വൈസ് പ്രസിഡൻ്റ് ആർക്കിടെക്റ്റ് മധുകുമാർ,സന്തോഷ് അയനം, ടൂർ ഗൈഡ് സത്യൻ,ജലീൽ കക്കണ്ടം,ഒ കെ മഹ്മൂദ്, കെ.കെ. ലത്തീഫ് ,വി.കെ. പി. ഇസ്മായിൽ ഹാജി, അനസ് മുസ്തഫ,സൈഫുദ്ദീൻ കളനാട് എന്നിവർ  യാത്രാ സംഘത്തെ അനുഗമിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ