അജാനൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം നേതാവുമായ പി പി നസീമ ടീച്ചർ അന്തരിച്ചു
കാഞ്ഞങ്ങാട് : ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയും മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷററുമായ അജാനൂർ കൊളവയലിലെപി. പി. നസീമ ടീച്ചർ 50 അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. മുൻ അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു. ഭർത്താവ് റിട്ട. അധ്യാപകൻ മുഹമ്മദ് കുഞ്ഞി. മക്കൾ: മൻസൂർ, നസ്രിയ.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ