മുട്ടുന്തല മഖാം ഉറൂസിന് ജനത്തിരക്കേറുന്നു

മുട്ടുന്തല മഖാം ഉറൂസിന് ജനത്തിരക്കേറുന്നു


കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മുട്ടുന്തല മഖാം ഉറൂസിന് വൻ ജന ബാഹുല്യം. നാടിൻ്റെ നാനാ ഭാഗത്ത് നിന്നും ജാതിമത ഭേദമന്യേ നിരവധിയാളുകൾ മുട്ടുന്തലയിലേക്ക് ഒഴുകി എത്തുന്നു. മഖാം സിയാറത്തിനും തവസ്സുൽ ബൈത്തിനും മത പ്രഭാഷണം ശ്രവിക്കുന്നതിനുമായി നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

      ഉറൂസിൻ്റെ അഞ്ചാം ദിനമായ ഇന്നലെ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം കേൾക്കാൻ വൻ ജനാവലി എത്തി. ജമാഅത്ത് കമ്മിറ്റി പുറത്തിറക്കിയ "പ്രകാശ തീരം" ചരിത്ര പുസ്തകം സൂപ്പർടെക് കമ്പ്യൂട്ടേഴ്സ് എം.ഡിയും മുട്ടുന്തല ജമാഅത്ത് ദുബൈ ശാഖാ പ്രസിഡണ്ടുമായ ഫൈസലിന് കൈമാറി ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി വിതരണോൽഘാടനം നടത്തി. 

   ആറാം ദിനമായ ഇന്നത്തെ പരിപാടി സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് മുസ്‌ലിം സംയുക്ത ജമാഅത്ത് ഖാളിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിക്കും. തുടർന്ന് നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും. നാളെ സയ്യിദ് ശിഹാബുദ്ദിൻ അദ്ഹൽ മുത്തന്നൂർ തങ്ങളും എട്ടാം ദിനമായ ചൊവ്വാഴ്ച ഹാഫിള് ഇ.പി അബൂബക്കർ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും. അവസാന ദിവസമായ ബുധനാഴ്ച സുബ്ഹി നമസ്കാരാനന്തരം നടക്കുന്ന മൗലീദ് പാരായണത്തിന് മുട്ടുന്തല ഖത്തീബ് ഹാഫിള് മസ്ഊദ് ഫൈസി നേതൃത്വം നൽകും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന ദുആ മജ്ലിസിന് സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല കാർമ്മികത്വം വഹിക്കും. അസർ നിസ്ക്കാരാനാന്തരം നടക്കുന്ന അന്നദാനത്തോടെ ഉറൂസിന് സമാപനമാവും.

 

Post a Comment

0 Comments